യു.എ.ഇയില്‍ ബലി പെരുന്നാളവധി നാലു ദിനം

Web Desk
0 Min Read

ദുബൈ: യുഎഇയില്‍ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെ) അവധി ആയിരിക്കും.വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

city exchange
Share This Article
Leave a Comment
error: Content is protected !!