

ദോഹ: ഖത്തറില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് വിദേശങ്ങളില്‍ നിന്നും തിരികെയെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യാത്രയ്ക്ക് മുമ്പ് ഇവര്‍ക്ക് പി സി ആര്‍ പരിശോധനയും ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഉള്‍പ്പെടെ താമസ വിസയുള്ള മുഴുവന്‍ പേര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. പുതിയ നയം ഫെബ്രുവരി 28ന് തിങ്കളാഴ്ച വൈകിട്ട് ഏഴു മുതലാണ് പ്രാബല്യത്തിലാവുക. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ജ്ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്.

റസിഡന്റ് വിസയുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ എത്തിച്ചേരുമ്പോള്‍ 24 മണിക്കൂറിനകം ആന്റിജന്‍ പരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍ ഇളവുകള്‍ ലഭ്യമാവുക വാക്‌സിനേഷന്‍ പൂര്‍ണമായും എടുത്തവര്‍ക്കും കോവിഡില്‍ നി്ന്നും സമീപകാലത്ത് രോഗമുക്തിയുണ്ടായവര്‍ക്കുമാണ്. വാക്‌സിനേഷന്‍ ചെയ്യാത്തവര്‍ അഞ്ചുദിവസം ഹോം ക്വാറന്റൈനില്‍ തുടരേണ്ടതുണ്ട്. അഞ്ചാം ദിവസം നടത്തുന്ന ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ഇത്തരക്കാര്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. മാത്രമല്ല, വാക്‌സിനേഷന്‍ ചെയ്യാത്തവര്‍ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ കോവിഡ് പരിശോധന ഫലം ഹാജരാക്കുകയും വേണം.
സന്ദര്‍ശക വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ പി സി ആര്‍ പരിശോധനയുടെ ഫലം ഹാജരാക്കേണ്ടതുണ്ട്.
—

