മീറ്റ് ദി അംബാസഡര്‍ ഓപ്പണ്‍ ഹൗസ് 31ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പണ്‍ ഹൗസ് ‘മീറ്റ് ദി അംബാസഡര്‍’ മാര്‍ച്ച് 31ന് വ്യാഴാഴ്ച നടക്കും. വൈകിട്ട് നാല് മണിക്കാണ് പരിപാടി.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തിനായി എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ടാകും. നേരിലും സൂം മീറ്റിംഗ് വഴിയും ടെലിഫോണ്‍ വിളിച്ചും അംബാസഡറുമായി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. നേരത്തെ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

നേരില്‍ വരുന്നവര്‍ക്ക് വൈകിട്ട് മൂന്നു മുതല്‍ അഞ്ച് വരേയും സൂം മീറ്റിംഗും ടെലിഫോണ്‍ കോളുകള്‍ക്കും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാണ് സമയം. സൂം മീറ്റിംഗിന് 83013924063 എന്ന മീറ്റിംഗ് ഐ ഡിയില്‍ 220300 എന്ന പാസ് കോഡ് ഉപയോഗിച്ച് കയറാവുന്നതാണ്. ഫോണില്‍ ബന്ധപ്പെടാന്‍ 30952526 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇ-മെയിലില്‍ [email protected] എന്ന വിലാസം ഉപയോഗിക്കാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!