ഖത്തര്‍ യാത്രക്കാര്‍: പുതിയ യാത്രാനയം അറിഞ്ഞിരിക്കണം

Web Desk
0 Min Read

ദോഹ: ഖത്തറില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും യാത്രാ നയവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.ജൂലൈ 12ന് പുതിയ യാത്രാനയം നിലവില്‍വന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ നിരവധി പേരാണ് വേനലവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നത്.യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ യാത്രാനയങ്ങളിലെ പുതിയ ഭേദഗതികളും പുതിയ വിവരങ്ങളും അറിഞ്ഞിരിക്കണമെന്ന് മലയാളം, തമിഴ് ഉള്‍പ്പെടെ വിവിധ ഭാഷകളിലായി മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.
യാത്രാനയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ https://covid19.moph.gov.qa/EN/travelandreturnpolicy/Pages/default.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!