എക്‌സ്‌പോ 2020 ദുബായ് സമാപന ചടങ്ങ്; മാര്‍ച്ച് 31ന് ദുബായ് മെട്രോ 24 മണിക്കൂറും പ്രവര്‍ത്തിക്കും

Web Desk
1 Min Read

ദുബൈ: എക്‌സ്‌പോ 2020ന്റെ അവസാന ദിവസം സമാപന ചടങ്ങ് ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് ദുബായ് മെട്രോ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. അനിയന്ത്രിത തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് മെട്രോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. എക്‌സ്‌പോ 2020 ദുബായുടെ വെടിക്കെട്ടുകള്‍, സംഗീതകച്ചേരികള്‍, വിനോദ പരിപാടികള്‍ എന്നിവയടങ്ങുന്ന സമാപന ചടങ്ങ് മുഴുവന്‍ രാത്രിയും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുമെന്നും അവതരിപ്പിക്കുമെന്നും എക്‌സ്‌പോ 2020 ദുബായിലെ ചീഫ് ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഓഫീസര്‍ താരീഖ് ഘോഷേ അറിയിച്ചു.

city exchange

‘മെട്രോ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉപയോഗിക്കുകയോ അല്ലെങ്കില്‍ ജബല്‍ അലി മെട്രോ സ്റ്റേഷനില്‍ നിന്ന് പാര്‍ക്ക് ആന്റ് റൈഡ് സേവനം പരമാവധി പ്രയോജനപ്പെടുത്തുകയോ ചെയ്യുക’യെന്ന് ഘോഷേ പറഞ്ഞു.

വെടിക്കെട്ട്, എയര്‍ ഷോ, ലോകോത്തര കലാകാരന്‍മാര്‍ എന്നിവരടങ്ങുന്ന സമാപന ചടങ്ങ് ഗംഭീരമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. എക്‌സ്‌പോ 2020 ദുബായ് അവസാനമായി എന്‍ട്രി പോര്‍ട്ടലുകള്‍ അടയ്ക്കുന്നതിന് മുമ്പ്, അര്‍ധരാത്രിയിലും പുലര്‍ച്ചെ മൂന്നു മണിയിലും വെടിക്കെട്ട് പ്രകടനങ്ങളോടെ ആഘോഷങ്ങള്‍ രാത്രി മുഴുവന്‍ തുടരും. എല്ലാ ഇവന്റ് വേദികള്‍ക്കും പരിമിതമായ ശേഷിയുണ്ടാകുമെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ പ്രകടനങ്ങള്‍ കാണാന്‍ ആളുകളെ അനുവദിക്കുകയും ചെയ്യും.

- Advertisement -
Ad image

എക്‌സ്‌പോ സൈറ്റിലുടനീളം കൂറ്റന്‍ സ്‌ക്രീനുകളിലും പ്രകടനങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!