

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സ്പോര്‍ട്‌സ് വിംഗ് സംഘടിപ്പിച്ച പി എ മുബാറക് മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി ചാമ്പ്യന്‍മാരായി.


അബുഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് നടന്ന ഫൈനലില്‍ ഒലെ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി കിരീടം സ്വന്തമാക്കിയത്. ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ ഒന്നാം പകുതിയില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സിക്കു വേണ്ടി റമീസ് ഹമീദാണ് വിജയഗോള്‍ നേടിയത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഒലെ എഫ് സി താരം പോള്‍ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി എക്‌സ്‌ചേഞ്ച് താരം മൗസുഫ് നൈസാന്‍ ടോപ് സ്‌കോറര്‍ ട്രോഫിക്ക് അര്‍ഹനായി. മികച്ച ഗോള്‍ കീപ്പറിനുള്ള അവാര്‍ഡ് സിറ്റി എക്‌സ്‌ചേഞ്ച് താരം ഷിയാസ് കരസ്ഥമാക്കി. ഫെയര്‍ പ്ലേ അവാര്‍ഡിന് കടപ്പുറം എഫ് സി ടീം അര്‍ഹരായി.
മജ്ലിസ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത 1022 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയും മിക്‌സ്മാക്‌സ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് അപ് ട്രോഫിയും മിക്‌സ് മാക്‌സ് ഗ്രൂപ്പ് എം ഡി അബ്ദുറഹ്മാന്‍ ബിന്‍ നാസര്‍ അല്‍ ഖഹ്താനി ഒലെ എഫ് സി ടീമിന് സമ്മാനിച്ചു.
ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി സുരേന്ദ്രന്‍ വാഴക്കാട് (പാര്‍വതി പ്രൊഡക്ഷന്‍സ്) സിറ്റി എക്‌സ്‌ചേഞ്ച് ടീമിന് സമ്മാനിച്ചു. കെ എം സി സി സൗത്ത് സോണ്‍ സ്‌പോണ്‍സര്‍ ചെയ്ത ചാമ്പ്യന്‍മാര്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫിയും വിന്നേഴ്‌സ് പ്രൈസ് മണി 2022 ഖത്തര്‍ റിയാലും കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ സിറ്റി എക്‌സ്‌ചേഞ്ച് പ്രതിനിധി ഷാനിബ്, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, വൈസ് ചെയര്‍മാന്‍ അസീസ് എടച്ചേരി സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി താഹിര്‍ എന്നിവര്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സിക്ക് നല്‍കി.
കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍, ഭാരവാഹികളായ താഹിര്‍ പട്ടാര, മുജീബ് കോയിശ്ശേരി, മുനീര്‍ പയന്‍തോങ്, ഷൗക്കത്ത് ജെ എം, അജ്മല്‍ തെങ്ങലക്കണ്ടി, മുഹമ്മദ് ബായാര്‍, ഷാജഹാന്‍ വണ്ടൂര്‍, റാഷിദ് പെരിന്തല്‍മണ്ണ, ജൂറൈജ് വാഴക്കാട്, മൂസ താനൂര്‍, നൗഫല്‍ പുല്ലൂക്കര, ഫിറോസ് ആനക്കയം, റസീല്‍ പെരിന്തല്‍മണ്ണ, മഹമൂദ് നാദാപുരം, സമീര്‍ പട്ടാമ്പി, നിയാസ് ഏറനാട്, ജംഷിദ് തിരുരങ്ങാടി, ഹിഷാം തങ്ങള്‍, റിയാസ് പരപ്പനങ്ങാടി, നൗഫല്‍ എടപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

