ഇസ്രായേല്‍ സൈന്യത്തിന്റെ റെയ്ഡില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

വെസ്റ്റ്ബാങ്ക്: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന പേരില്‍ അധിനിവേശ പ്രദേശത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

city exchange

തുടര്‍ച്ചയായി ആറ് ദിവസമായി ഇസ്രാഈല്‍ സേന വെസ്റ്റ്ബാങ്കിലെ ജെനിനില്‍ റെയ്ഡ് നടത്തുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്.

ജെനിനില്‍ നിന്നുള്ള ഒരാള്‍ തെല്‍ അവീവില്‍ മൂന്നുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം റെയ്ഡ് ആരംഭിച്ചത്.

- Advertisement -
Ad image

സനദ് അബു അതിയ്യ (17), യാസിദ് അല്‍ സഅദി (23) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൂന്നാമന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് മൂന്നാമന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മസ്തിഷ്‌ക്ക മരണമാണ് സംഭവിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായും അതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രാഈല്‍ സൈന്യം 31 ഫലസ്ത്ീനികളെ അറസ്റ്റ് ചെയ്തു. ഇസ്രാഈല്‍ സേന ബ്രേക്ക്വാട്ടര്‍ എന്നാണ് വെസ്റ്റ് ബാങ്കിലെ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!