

ഷാങ്ഹായി: കോവിഡ് മരണ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷാങ്ഹായില്‍ ലോക്ഡൗണ്‍ ഏപ്രില്‍ 26 വരെ നീട്ടി. പുതിയ വ്യാപനത്തില്‍ ഇതുവരെ 36 പേര് ഷാങ്ഹായിയില്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം 17629 രോഗികളെ റിപ്പോര്‍ട്ട് ചെയ്തതിന് പുറമേ 11 പേര് മരിക്കുകയും ചെയ്തിരുന്നു. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനജീവിതത്തേയും ബിസിനസുകളേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോവിഡ് രോഗബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി റോഡുകളില്‍ റോബോട്ടുകളെ ഉപയോഗിച്ചാണ് അനൗണ്‍സ്മെന്റ് നടത്തിയത്. വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

