ഖത്തറില്‍ അവയവദാനത്തിന് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ധന

Web Desk
1 Min Read

ദോഹ: ദേശീയ ബോധവത്ക്കരണ നടപടികളുടെ ഭാഗമായി ഖത്തറില്‍ അവയവദാനം ചെയ്യാന്‍ മുമ്പോട്ടു വന്നവരുടെ എണ്ണം 39 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് ഈ വളര്‍ച്ച. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 480,751 പേര്‍ അവയവ ദാനത്തിന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

city exchange

2019 മെയ് മാസത്തില്‍ 354,000 പേരായിരുന്നു അവയവ ദാനത്തിന് റജിസ്റ്റര്‍ ചെയ്തത്. 2021 ജൂണില്‍ ഈ എണ്ണം 452,000 ആയി വര്‍ധിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അവയവദാന കാംപയിനില്‍ ജീവിതം സംഭാവന നല്കുന്നതുപോലെ കണക്കാക്കി അവയവദാനത്തിന് റജിസ്റ്റര്‍ ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

അവയവദാന റജിസ്‌ട്രേഷന്‍ വര്‍ധിച്ചതുപോലെ അവയവദാനവും വര്‍ധിച്ചതായി ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. യൂസുഫ് അല്‍ മസ്‌ലമാനിയെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

ഗുരുതരരോഗങ്ങള്‍ ബാധിച്ച് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവയവദാനത്തിലൂടെ സാധിക്കുമെന്ന് തങ്ങള്‍ നിരന്തരം ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും അവയവദാനത്തിന് സമൂഹത്തിലുള്ളവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഡോ. മസ്‌ലമാനി പറഞ്ഞു. അവയവദാനത്തിന് സന്നദ്ധരായി രംഗത്തെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നല്ല സൂചനയാണെന്നും ഇനിയുമത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

2021ല്‍ 48 കിഡ്‌നി മാറ്റിവെക്കലും ഏഴ് കരള്‍ മാറ്റിവെക്കലും ഒരു ശ്വാസകോശം മാറ്റിവെക്കലുകളുമാണ് നടന്നത്. അവയവദാന റജിസ്റ്റര്‍ ദേശീയ തലത്തില്‍ രഹസ്യമായി സൂക്ഷിക്കുന്ന പട്ടികയാണെന്നും മരണത്തിന് ശേഷമാണ് അവയവദാനം നിര്‍വഹിക്കപ്പെടുകയെന്നും അദ്ദേഹം വിശദമാക്കി.

അവയവദാനത്തിന് സന്നദ്ധനായ വ്യക്തി മരിക്കുന്നതോടെ വളരെ പെട്ടെന്ന് അവ ഉപയോഗപ്പെടുത്തുകയെന്നതാണ് രീതി. അവയവ മാറ്റത്തിനായി റജിസ്റ്റര്‍ ചെയ്ത രോഗികളുടെ ഒറ്റ വെയിറ്റിംഗ് ലിസ്റ്റ് മാത്രമാണ് ഖത്തറിലുള്ളത്.

റമദാനിലെ അവയവദാന ബോധവത്ക്കരണ പരിപാടികള്‍ രാജ്യത്തെ 11 കേന്ദ്രങ്ങളിലാണ് നടക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!