

ദോഹ: ആര്‍ എസ് സി മര്‍ഖിയ സെക്ടര്‍ തര്‍തീല്‍ ബിന്‍ ഉംറാനിലെ സഫയര്‍ റസ്റ്റോറന്റില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ജൂനിയര്‍, കിഡ്സ്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ നടന്നു.

സുഹൈല്‍ ഉമര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നബീല്‍ അഹ്സനി അധ്യക്ഷത വഹിച്ചു. ഷമീര്‍, ശക്കീര്‍ ബുഖാരി, റഫീക്ക് പുത്തന്‍പള്ളി, ഉബൈദ് അസ്ഹരി പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
