തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളുടെയും ബന്ധവും പ്രാദേശിക നയതന്ത്ര ഇടപെടലുകളും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നു.

city exchange

ദോഹയും അങ്കാറയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ നീക്കങ്ങളില്‍ പാകിസ്താന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ഏകോപന ശ്രമങ്ങളെയും ഇരുപക്ഷവും വിലയിരുത്തി.

പ്രദേശത്തെ സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമായി നയതന്ത്രപരമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിച്ച് ദീര്‍ഘകാല സമാധാനപരമായ ഒത്തുതീര്‍പ്പിലെത്തുന്നതിനായി നിലവിലുള്ള മധ്യസ്ഥശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂല സമീപനം സ്വീകരിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!