

തെഹ്‌റാന്‍: ഇറാനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജ്‌രിയെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ നിരാകരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സിസായ ഇര്‍ന ആവശ്യപ്പെട്ടു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിലവില്‍ ഖത്തറുമായി നല്ല ബന്ധത്തിലുള്ള രാജ്യമാണ് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഫെബ്രുവരിയിലാണ് ദോഹ സന്ദര്‍ശിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയത്.

റെയ്‌സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചിരുന്നു.
