

കോഴിക്കോട്: ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ കൂടിക്കാഴ്ച്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷനായി ക്രിസ്ത്യന്‍ സമുദായ അംഗം വേണമെന്ന ആവശ്യമാണ് പ്രധാനമായും താമരശ്ശേരി ബിഷപ്പ് ഉന്നയിച്ചത്.

കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ വിജ്ഞാപനത്തില്‍ വില്ലേജുകളുടെ പേര് പറയുന്നത് ഒഴിവാക്കണമെന്നും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദര്‍ശനങ്ങളുടെ
ഭാഗമായാണ് ജെ പി നദ്ദ കേരളത്തിലെത്തിയത്.
