

ദോഹ: ഐ എം സി സി ജി സി സി കമ്മിറ്റി സംഘടിപ്പിച്ച യു റൈസല്‍ അനുസ്മരണ യോഗം ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഐ എം സി സിയിലും നാഷണല്‍ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും ദീര്‍ഘകാലം ഭാരവാഹിയായിരുന്നു അദ്ദേഹം.

നിലവില്‍ ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും വടകര മണ്ഡലം സെക്രട്ടറിയും എം എം സി ടി ഗള്‍ഫ് ചാപ്റ്റര്‍ കോര്‍ഡിനേറ്ററുമാണ്. വടകര മാക്കൂല്‍പീടിക സ്വദേശിയാണ്. നാട്ടിലേയും ആറ് ഗള്‍ഫ് രാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത് ഓണ്‍ലൈനായി നടന്ന അനുസ്മരണ യോഗത്തില്‍ ജി സി സി ഐ എം സി സി ചെയര്മാന് എ എം അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.

മുന്‍ മന്ത്രിയും വടകര മുന്‍ എം എല്‍ എയും ജനതാദള്‍- എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ സി കെ നാണു, എല്‍ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്, കേരള പി എസ് സി അംഗം വി ടി കെ സമദ് മാസ്റ്റര്‍,
വടകര മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ കെ വനജ, ഐ എന്‍ എല്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നില്‍, സി പി എം നേതാവ് ദിനേശന് മലയില്‍, ഐ എം സി സി ജി സി സി ജനറല്‍ കണ്‍വീനര്‍ പി പി സുബൈര്‍, ഐ എന്‍ എല്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ബഡേരി, ഐ എം സി സി മുന്‍ ജി സി സി ജനറല്‍ കണ്‍വീനര്‍ ഖാന് പാറയില്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷര്‍മ്മദ്ഖാന്‍, ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐ എം സി സി മുന്‍ ജി സി സി കണ്‍വീനറുമായ റഫീഖ് അഴിയൂര്‍, എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ കരുവന്തുരുത്തി, വടകര മണ്ഡലം പ്രസിഡണ്ട് കെ പി മൂസ ഹാജി, ഇ കെ കെ റഷീദ് പടന്നക്കാട്, സി എം റഷീദ് കുറുമ്പയില്‍, റൈസലിന്റെ സഹോദരന് റിയാസ്, ഐ എം സി സി ഭാരവാഹികളായ ഹമീദ് മധൂര്‍, ഷരീഫ് കൊളവയല്‍, കാസിം മലമ്മല്‍, മന്‍സൂര്‍ കൊടുവള്ളി, മുഫീദ് കൂരിയാടന്‍, അബ്ദുല്‍ ഗഫൂര്‍ എ പി, നവാഫ് ഒ സി, ഐ എം സി സി ജി സി സി ട്രഷറര്‍ മൊയ്തീന്‍കുട്ടി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

