

അബൂദാബി: യു എ ഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും യു എ ഇയിലെത്തിയ 29കാരി വനിതയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. യുവതിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആവശ്യമായ നടപടികള്‍ യു എ ഇ അധികൃതര്‍ സ്വീകരിക്കുന്നതായും അന്വേഷണം, പരിശോധന, കോണ്ടാക്ടുകളിലെ രോഗബാധ, രോഗിയുടെ ആരോഗ്യാവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യമന്ത്രലായം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും അറിയിച്ചു.

