

മലപ്പുറം: തിരൂരങ്ങാടി പി എസ് എം ഒ കോളജ് ചരിത്രവിഭാഗം തലവനായിരുന്ന പ്രൊഫ. എന്‍ കെ മുസ്തഫ കമാല്‍പാഷ നിര്യാതനായി. ഇസ്ലാമിക ചരിത്രത്തിലും മധ്യപൗരസ്ത്യദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാല്‍പാഷ സാമൂഹിക, സാംസ്ക്കാരിക മണ്ഡലങ്ങൡലും സജീവ സാന്നിധ്യമായിരുന്നു.

തിരൂരങ്ങാടി പി എസ് എം ഒ കോളജ് ചരിത്ര വിഭാഗത്തിന്റെ തലവനായി 32 വര്‍ഷമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്, ഇസ്ലാമിക് സ്റ്റഡീസ് ചെയറില്‍ പ്രൊഫസര്‍, പടിഞ്ഞാറങ്ങാടി എം എ എസ് കോളജ് പ്രിന്‍സിപ്പല്‍, അഡള്‍ട്ട് എജുക്കേഷന്‍ ഡയറക്ടര്‍, കോഴിക്കോട് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

പി കെ അബ്ദുറസാഖ് സുല്ലമിയുമായി ചേര്‍ന്ന് നിര്‍മിച്ച ഖുര്‍ആന്‍ ചരിത്ര ഭൂമികളിലൂടെ വീഡിയോ സി ഡി ശ്രദ്ധേയമായിരുന്നു. അടുത്തിന്റെ അദ്ദേഹത്തിന്റെ ജീവചരിത്ര ഡോക്യുമെന്ററി ഹിസ് സ്റ്റോറി പുറത്തറങ്ങിയിരുന്നു.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

