അമീര്‍ അല്‍ജീരിയയില്‍ നിന്നും മടങ്ങി

Web Desk
0 Min Read

ഒറാന്‍: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ജീരിയയിലെ ഒറാനില്‍ നിന്നും മടങ്ങി. പത്തൊന്‍പതാമത് ഒറാന്‍ 2022 മെഡിറ്ററേനിയന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം അല്‍ജീരിയയിലെത്തിയത്.

city exchange

ഒറാന്‍ അന്താരാഷ്ട്ര വിമാനത്താവളം അഹമ്മദ് ബെന്‍ ബെല്ലയില്‍ അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മാജിദ് ടെബ്ബോന്‍, അല്‍ജീരിയയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അല്‍ നാമ, ഖത്തറിലെ അല്‍ജീരിയന്‍ അംബാസഡര്‍ ഡോ. മുസ്തഫ ബൗട്ടൂറ, ഖത്തര്‍ എംബസി ജീവനക്കാര്‍ തുടങ്ങിയവര്‍ അമീറിനേയും സംഘത്തേയും യാത്രയയക്കാന്‍ എത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!