

ദോഹ: കോവിഡ് വ്യാപനത്തിലുണ്ടായ നേരിയ വര്‍ധനവിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. അടച്ച പൊതുസ്ഥലങ്ങളില്‍ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും മാസ്‌ക് ധരിക്കണം. ഈ തീരുമാനം ജൂലൈ ഏഴ് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.

ഖത്തറിലെ പ്രതിദിന ശരാശരി കേസുകള്‍ ഖത്തറിലുള്ളവരിലും യാത്ര ചെയ്‌തെത്തുന്നവരിലും വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രോഗബാധയുടെ വര്ഞധനവിന് കാരണമായേക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭ അവലോകനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാദില്ദ ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു.
