

മുംബൈ: പ്രശസ്ത ഗായകന് ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. മുംബൈയിലെ അന്ധേരി ക്രിറ്റികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

നാം ഗം ജായേഗാ, ഹോതോന്‍ പേ ഐസി ബാത്, കഭി കിസി കോ മുകമ്മല് ജഹാന് നഹി മില്‍ട്ട തുടങ്ങിയ ഗാനങ്ങളിലൂടെ അറിയപ്പെട്ട ഭൂപീന്ദര്‍ സിംഗ് നിരവധി ബോളിവുഡ് ഗാനങ്ങളുടെ ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു.

അമൃതസറില്‍ ജനിച്ച ഭൂപീന്ദറിന് പിതാവില്‍ നിന്നാണ് സംഗീത പഠനം ആരംഭിച്ചത്. ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡല്‍ഹി ദൂരദര്ശന് കേന്ദ്രവുമായും ബന്ധപ്പെട്ടിരുന്നു. 1962ല്‍ സംഗീത സംവിധായകന് മദന്‍ മോഹനാണ് ഒരു പാര്‍ട്ടിയില്‍ ഭൂപീന്ദര്‍ ഗിറ്റാര്‍ വായിക്കുന്നത് കേള്‍ക്കാനിടയായതോടെയാണ് മുംബൈയിലേക്ക് ക്ഷണിച്ചത്.

