ഫിഫ ലോകകപ്പ് ഖത്തര്‍ വളണ്ടിയറാവാന്‍ അവസരം ജൂലായ് 31 വരെ

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വളണ്ടിയറാവാനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ജൂലായ് 31ന് അവസാനിക്കും. ആഗസ്ത് 13ന് അഭിമുഖങ്ങള്‍ പൂര്‍ത്തിയാക്കും. ലോകകപ്പ് മത്സരത്തിന് പിന്നീട് നൂറു ദിവസം മാത്രമായിരിക്കും ദൂരം.

city exchange

ഫിഫയും ഖത്തറും ഇരുപതിനായിരം വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുക്കുന്നത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഏറ്റവും മികച്ച എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ സഹായിക്കാനാണ് വളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക. മുപ്പതിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി 45 ഇടങ്ങളിലാണ് വളണ്ടിയര്‍മാര്‍ സേവനം നിര്‍വഹിക്കേണ്ടത്.

ഈ വര്‍ഷം മാര്‍ച്ചില്‍ കതാറ ആംഫി തിയേറ്ററില്‍ ആരംഭിച്ച വളണ്ടിയര്‍ ഇന്റര്‍വ്യൂകളില്‍ ഇതുവരെയായി 170 രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തു കഴിഞ്ഞു.

- Advertisement -
Ad image

ഫിഫ ലോകകപ്പ് ഖത്തറില്‍ വളണ്ടിയറാവാന്‍ താത്പര്യമുള്ളവര്‍ volunteer.fifa.com എന്ന വെബ്‌സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റിലെ ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ച ശേഷം ടെക് ഓണ്‍ ദി ട്രയല്‍സും ഇന്റര്‍വ്യൂ തിയ്യതിയും ഉറപ്പിക്കണം.

വളണ്ടിയറാവാന്‍ അപേക്ഷിക്കുന്നവര്‍ക്ക് 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. അതോടൊപ്പം ടൂര്‍ണമെന്റ് കാലത്ത് കുറഞ്ഞത് 10 ഷിഫ്റ്റുകളിലെങ്കിലും പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കണം. ചില വളണ്ടിയര്‍ വിഭാഗങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കും.

Share This Article
Leave a Comment
error: Content is protected !!