പാലക്കാട്ട് സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

പാലക്കാട്: സി പി എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനെ വെട്ടിക്കൊന്നു. പിന്നില്‍ ബി ജെ പി- ആര്‍ എസ് എസ് സംഘമാണെന്ന് സി പി എം ആരോപിച്ചു. സി പി എം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വധിക്കാന്‍ കഴിഞ്ഞ ദിവസം ബി ജെ പി സംഘം വീടിന് മുന്നിലെത്തിയിരുന്നതായി ആരോപണമുണ്ട്. ഷാജഹാന് ആര്‍ എസ് എസ് ഭീഷണി ഉണ്ടായിരുന്നതായും സി പി എം പറഞ്ഞു.

city exchange

ഞായറാഴ്ച രാത്രി 9.15നാണ് സംഭവം. മരുത റോഡില്‍ ഒരു സംഘം അക്രമികള്‍ ഷാജഹാനെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Share This Article
Leave a Comment
error: Content is protected !!