

റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ഭൂകമ്പം. രാവിലെ 9.34നാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.

റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂകമ്പം അല്‍ബാഹയുടെ തെക്കു പടിഞ്ഞാറ് 18 കിലോമീറ്റര്‍ ദൂരപരിധിയിലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
