

കുറ്റ്യാടി: പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കിടയിലും സേവനം തന്നെ ജീവിതം എന്ന സിദ്ധാന്തവുമായി മുന്നോട്ടു പോവുകയാണ് സിറാജെന്ന ചെറുപ്പക്കാരന്. വേളം ശാന്തിനഗറിലെ പറമ്പത്ത് സിറാജെന്ന ആംബുലന്‍സ് ഡ്രൈവര്‍ നേരത്തെയും വാര്‍ത്തകളില്‍ വന്നിരുന്നു. ആംബുലന്‍സ് സര്‍വീസിനു പുറമേ പാലിയേറ്റീവ് ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ നിരതനാണിദ്ദേഹം.

കെ വി ആംബുലന്‍സ് എന്ന വാഹനം തനിക്ക് ലഭിച്ച അന്നു മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സിറാജ് നടത്തിയിട്ടുണ്ട്. വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട് സൗജന്യ മെഡിക്കല്‍ ക്യാംപ്, ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണക്കിറ്റ്, കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് ദുരിതാശ്വാസം, കിടപ്പുരോഗികള്‍ക്ക് ഭക്ഷണക്കിറ്റ്, കോവിഡ് സമയത്ത് ജോലിക്ക് പോവാന്‍ കഴിയാത്ത 35 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 850 രൂപയുടെ ഭക്ഷണക്കിറ്റ്, ക്വാറന്റയിനില്‍ വീട്ടിലായ 40 പ്രവാസികള്‍ക്ക് ഭക്ഷണം, വേളം പഞ്ചായത്തും പരസരത്തുള്ള ആറ് പഞ്ചായത്തുകളിലുമായി ഓക്സിജന്‍ അടക്കമുള്ള നിരവധി സര്‍ജിക്കല്‍ ഉപകരണങ്ങളുടെ സൗജന്യ സേവനം തുടങ്ങി നിരവധി സഹായങ്ങള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും സിറാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കിലായി ഒട്ടേറെ ആംബുലന്‍സ് ട്രിപ്പുകള്‍ നടത്തുന്ന സിറാജ് കുറ്റ്യാടിയില്‍ എപ്പോഴും ഒരുവിളിപ്പുറത്തകലെയുണ്ടാവും.
ആംബുലന്‍സിന്റെ അടവുകള്തീര്ക്കാന് ഓരോ മാസവും 16,058 രൂപ വേണം. അതിനിടെ ഒന്നരമാസത്തോളം റിപ്പയറിങ്ങിനായി വണ്ടി വര്‍ക്ക്ഷോപ്പിലുമായി. സേവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തം കുടുംബത്തെയും പോറ്റാന്‍ സിറാജ് പാടുപെടുകയാണ്. ഉദാരമതികളുടെ സഹായമുണ്ടായാല്‍ ഇനിയും തന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാവുമെന്നാണ് സിറാജ് പറയുന്നത്.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

