ഹബീബ് അല്‍മുല്ലയ്ക്ക് പിന്തുണയുമായി ധാര്‍മിക ലോകം

Web Desk
1 Min Read

ദുബൈ: നിലപാടില്‍ ഉറച്ചു നിന്ന് ഡോ. ഹബീബ് അല്‍ മുല്ല. പിന്തുണയുമായി ധാര്‍മിക ലോകം. സ്വവര്‍ഗ രതിയെക്കുറിച്ച തന്റെ കാഴ്ചപ്പാട് പറഞ്ഞതിന് അന്താരാഷ്ട്ര നിയമ സ്ഥാപനം ബന്ധം വിഛേദിച്ച യു എ ഇ അഭിഭാഷകനും കോടീശ്വരനുമായ ഹബീബ് അല്‍ മുല്ലയ്ക്കാണ് സമൂഹമാധ്യമങ്ങളിലും മറ്റും പിന്തുണ ഏറുന്നത്.

city exchange

അന്താരാഷ്ട്ര നിയമ സ്ഥാപനമായ ബേക്കര്‍ മക്കെന്‍സിയാണ് ധാര്‍മിക നിലപാടിന്റെ പേരില്‍ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചത്. യു എ ഇ വനിതാ ദിനത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനമാണ് ചര്‍ച്ചയായത്. പാശ്ചാത്യ രാജ്യങ്ങളിലെ സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നു.
സ്വവര്‍ഗ രതി മ്ലേഛമായത് മാത്രമല്ല നിരീശ്വരവാദത്തിന് അവശ്യമായതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. പിന്നീട് സെപ്തംബര്‍ ആറിന് ഡോ. അല്‍ മുല്ല അറബിയില്‍ നടത്തിയ ഒരു ട്വിറ്റര്‍ പോസ്റ്റിലും ഇക്കാര്യം പറഞ്ഞു. അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായമാണ് മക്കെന്‍സിയെ ചൊടിപ്പിച്ചത്. തന്റെ തീരുമാനം കേവല അഭിപ്രായമല്ലെന്നും ഇസ്‌ലാമിക വിശ്വാസത്തിലൂന്നിയ അടിയുറച്ച അഭിപ്രായമാണെന്നും മാപ്പ് പറയാനും തിരുത്താനും തയ്യാറല്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.

യു എ ഇ, സഊദി അറേബ്യ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലുള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഓഫിസുകളുള്ള വന്‍ സ്ഥാപനമാണ് ബേക്കര്‍ മക്കെന്‍സി. അല്‍ മുല്ലയുടെ സ്ഥാപനമായ അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് കമ്പനിയുമായി കരാറിലായിരുന്നു.

- Advertisement -
Ad image

ധാര്‍മികതയിലൂന്നിയ തന്റെ അഭിപ്രായം പിന്‍വലിക്കില്ലെന്ന് പറഞ്ഞ് പിന്നീടുള്ള തന്റെ പോസ്റ്റുകളില്‍ ഉറച്ചു നിന്ന ഹബീബ് അല്‍ മുല്ലയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ഏറിവരികയാണ്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒറ്റയടിക്ക് എഴുപതിനായിരം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!