യു എസിനു പുറത്ത് പബ്ലിക് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ ബോര്‍ഡ് അവാര്‍ഡ് ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍

Web Desk
1 Min Read

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന് യു എസ് പബ്ലിക് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ ദേശീയ അക്രഡിറ്റേഷന്‍ പദവി. യു എസിനു പുറത്ത് ഇത്തരമൊരു അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍.

city exchange

പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഖത്തറിലെ പൊതുജനാരോഗ്യ സേവനങ്ങളുടെ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് പബ്ലിക്ക് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ പ്രസിഡന്റും സി ഇ ഒയുമായ പോള്‍ കുഹ്നെര്‍ട്ടില്‍ നിന്ന് ഏറ്റുവാങ്ങി. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര തലത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കുന്ന പൊതുജനാരോഗ്യ സേവനങ്ങള്‍അടിസ്ഥാനമാക്കിയുള്ളതാണ് ഈ അംഗീകാരം. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് ഏതാനും ആഴ്ചകള്‍ മുമ്പാണ് ഖത്തറിലെ പൊതുജനാരോഗ്യ സേവനങ്ങളുടെ അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പൊതുജനാരോഗ്യത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഒരു രാജ്യത്ത് ടൂര്‍ണമെന്റ് നടക്കുന്നുവെന്നതും ഇത് അടയാളപ്പെടുത്തുന്നു. സേവനങ്ങള്‍, അടിയന്തര ആരോഗ്യം, ബഹുജന സുരക്ഷ, മറ്റ് പൊതുജനാരോഗ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ടൂര്‍ണമെന്റില്‍ മികച്ച പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!