
ടോക്യോ: ജപ്പാനില്‍ നടക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസ് ഐച്ചിനഗോയ 2026ല്‍ 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയുടെ ഫൈനലില്‍ ഖത്തര്‍ നീന്തല്‍ ടീം ഇടം നേടി. യോഗ്യതാ ഹീറ്റ്‌സില്‍ 7 മിനിറ്റ് 24.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഖത്തര്‍ ഫൈനലിന് യോഗ്യത നേടിയത്.

യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഖത്തര്‍ ഫൈനലിലേക്ക് മുന്നേറിയത്. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം തുടരുന്ന ടീം ഫൈനലിലും മികവ് നിലനിര്‍ത്തി ശ്രദ്ധേയ നേട്ടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

അലി താമര്‍, മുഹമ്മദ് മഹ്മൂദ്, സഅദ് അല്‍ദീന്‍ സഅദ് അല്‍ദീന്‍, എമില്‍ ഫൗസായി എന്നിവരാണ് ഖത്തറിനായി ഹീറ്റ്‌സില്‍ മത്സരിച്ചത്.
ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഏഷ്യന്‍ ഗെയിംസിലെ നീന്തല്‍ ഇനത്തില്‍ ഖത്തറിന്റെ മുന്നേറ്റം തുടരുകയാണ് ടീമിന്റെ ലക്ഷ്യം.

