
ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ ആറു വരെ ഹമദ് മെഡിക്കല്‍ സിറ്റിയിലെ ‘ബയാത്ത അല്‍ ദിയാഫില്’ വെച്ചാകും ക്യാമ്പ് നടത്തുക.

ക്യാമ്പില്‍ ക്യു ഒ ഡി സി അവയവദാന രജിസ്ട്രേഷന് കൗണ്ടറും പ്രവര്‍ത്തിക്കും. രക്തദാദക്കള്ക്ക് ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ രണ്ടാഴ്ചയ്ക്കകം ഉപയോഗപ്പെടുത്താവുന്ന ഫ്രീ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും 25 ശതമാനം ഡിസ്കൗണ്ടില്‍ തുടര്‍ ചികില്‍സയും ലഭ്യമാവുന്ന കൂപ്പണ്‍, ഫിഫ മാച്ച് കലണ്ടര്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയും നല്‍കുന്നതാണ്

രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായിട്ടുള്ളവര്ക്ക് 70998837, 70088528, 33434221 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ഗൂഗിള്‍ ഫോം വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
