

ആലുവ: ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്് പോകുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആലുവ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


