അഷ്റഫ് ചിറക്കല്‍ വീണ്ടും ഐ സി സി ഉപദേശക സമിതിയില്‍

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ തുടര്‍ച്ചയായി രണ്ടാമതും ഐ സി സി ഉപദേശക സമിതി കൗണ്‍സില്‍ അംഗമായി. ഇന്ത്യന്‍ എംബസിയുടെ അംബാസിഡര്‍ വിപുല്‍ ആണ് അദ്ദേഹത്തെ സമിതിയില്‍ അംഗമായി നാമനിര്‍ദേശം ചെയ്തത്.

city exchange

ഈ വര്‍ഷം ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും അഞ്ചു പേര്‍ മാത്രമാണ് ഐ സി സി അഡൈ്വസറി ബോര്‍ഡിലേക്ക് എംബസി നോമിനേറ്റ് ചെയ്തിട്ടുള്ളത്. ഗ്രാന്‍ഡ് റീജിണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലിന്റെ കഴിവുകളും നേതൃപാടവവുമാണ് ഈ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് കാരണമെന്ന് സി ഇ ഒ ശരീഫ് ബിസി അഭിപ്രായപ്പെട്ടു.

ഗ്രാന്‍ഡ് റീജിയണല്‍ ഓഫീസ് മുഴുവന്‍ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതോടൊപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!