

കോട്ടയം: 2022ലെ എഴുത്തച്ഛന് പുരസ്ക്കാരം സേതുവിന്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛന് പുരസ്ക്കാരം.

മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സേതുവിനെ എഴുത്തച്ഛന് പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന് അറിയിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന് ചെയര്‍മാനും പ്രൊഫ. എം കെ സാനു, വൈശാഖന്, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ പുരസ്കാര സമിതിയാണ് 2022ലെ എഴുത്തച്ഛന് പുരസ്കാരത്തിന് നോവലിസ്റ്റും കഥാകൃത്തുമായ സേതുവിനെ ശിപാര്‍ശ ചെയ്തത്.
മലയാള ഫിക്ഷനിലും നോവലുകളിലും തന്റേതായ ഇടം നേടിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്മാന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്ക് ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്മാന് എന്നീ പദവികളില്‍ വളരെയധികം സംഭാവനകള്‍ നല്കിയ വ്യക്തിത്വമാണ് അദ്ദേഹം.

