കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി

Web Desk
1 Min Read

കോഴിക്കോട്: ചന്ദ്രികയുമായി ദിനപത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. അഴിമതി നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനുമാണെന്ന് യൂത്ത്‌ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൂഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ കോഴിക്കോട്
ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൂഈനലി ആഞ്ഞടിച്ചത്.
വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിയായ വിഷമം ഉണ്ട്. ഹൈദരലി തങ്ങളെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്റെ ത്തരവാദിത്തം ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിനാണ്.ഷെമീറിനെ അന്ധമായി കുഞ്ഞാലിക്കുട്ടി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഷെമീര്‍.നാല്പത് വര്‍ഷമായി പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് കുഞ്ഞാലിക്കുട്ടി ഏല്‍പ്പിച്ചതെന്നും മുഈനലി തുറന്നടിച്ചു.ഷെമീറിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം,വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് കൂടുതല്‍ ബഹളത്തിനിടയാക്കി. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുഈനലിയുടെ സാമ്പത്തിക ഇടപാടില്‍ ഇ.ഡി അന്വേഷണം വേണമെന്നും റാഫി ആവശ്യപ്പെട്ടു.

city exchange

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കെ.ടി ജലീലും ആരോപണമുന്നയിച്ചിരുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പി.കെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെ.ടി ജലീല്‍ ആരോപിച്ചു.

ചന്ദ്രിക അച്ചടിച്ച യു.എ.ഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ഉന്നയിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം ഉയര്‍ത്തികൊണ്ടായിരുന്നു കെ.ടി ജലീലിന്റെ ആരോപണം.

Share This Article
Leave a Comment
error: Content is protected !!