

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പ്രമാണിച്ച് കര്‍വയുടെ എല്ലാ ബസ് റൂട്ടുകളിലും പുലര്‍ച്ചെ നാലു മുതല്‍ ബസ്സുകള്‍ ഓടിത്തുടങ്ങി. രാത്രി 12 വരെ ബസ്സുകളുണ്ടാവും.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മതാര്‍ ഖദീം വഴിയുള്ള സര്‍ക്കുലര്‍ ബസ് എല്‍ 533, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ടി 612 എന്നിവ 24 മണിക്കൂറും സര്‍വീസ് നടത്തും.

അതോടൊപ്പം ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുലര്‍ച്ചെ മൂന്നു മണി വരെ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ 37 മെട്രോ സ്റ്റേഷനുകളും ഏഴ് ട്രാം സ്റ്റേഷനുകളും രാവിലെ ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നു വരെയാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് രാവിലെ ഒന്‍പത് മണിക്കാണ് ആരംഭിക്കുക.
ദോഹ മെട്രോയിലെ ഗോള്‍ഡ്, ഫാമിലി ക്ലാസുകള്‍ നിലവില്‍ താത്ക്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. മെട്രോയിലെ എല്ലാ കാര്യേജുകളും സ്റ്റാന്റേര്‍ഡ് ക്ലാസായിട്ടാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഭാഗമായി മെട്രോയില്‍ യാത്രക്കാരെ കയറ്റുന്നതിനുള്ള എണ്ണം കൂട്ടാന്‍ വേണ്ടിയാണ് താത്ക്കാലിക നടപടി സ്വീകരിച്ചത്.

