ആക്രമിച്ചു കളിച്ചിട്ടും യുറുഗ്വായ്- കൊറിയ മത്സരം ഗോള്‍ രഹിത സമനിലയില്‍

Web Desk
1 Min Read

ദോഹ: എജുക്കേഷന്‍ സിറ്റിയില്‍ പരസ്പരം ആക്രമിച്ചു കളിച്ചിട്ടും ഫലം വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയില്‍ യുറുഗ്വായ്- കൊറിയ മത്സരം. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ നേടിയ അട്ടിമറി വിജയം നേടാനായില്ലെങ്കിലും യുറുഗ്വായിയെ വരച്ച വരയില്‍ നിര്‍ത്തിയാണ് കൊറിയ കളംവിട്ടത്.

city exchange

ഗോളുണ്ടായില്ല എന്നതൊഴിച്ചാല്‍ വീറും വാശിയും നിറഞ്ഞ കളിയായിരുന്നു ഒന്നര മണിക്കൂര്‍ നേരം ഇരുടീമുകളും കാഴ്ചവെച്ചത്. മിന്നല്‍ നീക്കങ്ങളും പന്തടക്കവുംകൊണ്ട് പല തവണ യുറുഗ്വായിയെ അമ്പരപ്പിക്കാനും കൊറിയക്കായി. അമിത വേഗം തന്നെയാണ് ഗോളാകേണ്ട പല നീക്കങ്ങളിലും പന്തിനെ പറപ്പിച്ചകറ്റിയത്.

ആദ്യ പത്തുമിനുട്ടില്‍ യുറുഗ്വായ്ക്ക് പന്ത് കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച കൊറിയ ആധിപത്യം പുലര്‍ത്തി മുന്നേറ്റം നടത്തി. കൊറിയയുടെ ആക്രമണത്തെ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളാക്കാനാണ് യുറുഗ്വായ് ശ്രമിച്ചതെങ്കിലും ഫലം കണ്ടില്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!