ഉംറ വിസ അനുവദിച്ചു തുടങ്ങി; നാളെ മുതല്‍ തീര്‍ഥാടകരെത്തും

Web Desk
1 Min Read

ജിദ്ദ: വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസ അനുവദിച്ചു തുടങ്ങി. ഇറാഖില്‍ നിന്നുള്ള സംഘത്തിനാണ് ആദ്യമായി വിസകള്‍ നല്‍കിയത്. കോവിഡ് കാരണം വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ നിര്‍വഹിക്കുന്നതിന് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഒമ്പത് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടകരെത്തുമെന്നാണ് കരുതുന്നത്. നിശ്ചിത ഷെഡ്യൂള്‍ അനുസരിച്ചും ഉംറക്ക് വരുന്നതിനു അനുവദിച്ച രാജ്യങ്ങള്‍ക്കുള്ള പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വിസ നല്‍കുന്ന പ്രക്രിയ തുടരുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും പ്രഖ്യാപിച്ച പ്രകാരമായിരിക്കും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുക. വാക്‌സിനെടുത്തിരിക്കുക, 18 വയസ്സിനു മുകളിലുള്ളവരായിരിക്കുക എന്നതാണ് വിദേശ തീര്‍ഥാടകര്‍ക്ക് നിശ്ചയിച്ച നിബന്ധനകളില്‍ പ്രധാനപ്പെട്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!