

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും പ്രതിനിധി സംഘ തലവന്‍മാര്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരണം നല്‍കി.

സ്വീകരണച്ചടങ്ങില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയും നിരവധി പ്രമുഖ ശൈഖുമാരും മന്ത്രിമാരും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും പങ്കെടുത്തു.

സ്വീകരണ വേളയില്‍, നിരവധി വിഷയങ്ങളില്‍ സംഭാഷണങ്ങളും വീക്ഷണങ്ങളും കൈമാറി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട വിഷയങ്ങളും ലോകകപ്പ് ഖത്തര്‍ സംഘടിപ്പിച്ചതിലെ വിജയവും രീതിയും പ്രമുഖര്‍ അമീറിനെ അഭിനന്ദനങ്ങളിലൂടെ അറിയിച്ചു. വരാനിരിക്കുന്ന അന്താരാഷ്ട്ര പരിപാടികളിലും ഖത്തറിന് വിജയം ആശംസിച്ചു.

