വിമാനങ്ങള്‍ വീണ്ടും ‘ദോഹ’യില്‍ നിന്ന് ഹമദിലേക്ക്

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഓപറേറ്റ് ചെയ്തിരുന്ന 13 എയര്‍ലൈനുകളും ഡിസംബര്‍ 31 മുതല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

city exchange

ഇത്തിഹാദ് എയര്‍വെയ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, പെഗാസസ് എയര്‍ലൈന്‍സ്, സലാം എയര്‍, ഹിമാലയ എയര്‍ലൈന്‍സ്, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ജസീറ എയര്‍വെയ്‌സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, ടാര്‍കോ ഏവിയേഷന്‍, ബദര്‍ എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ്, എയര്‍ കെയ്‌റോ എന്നിവയാണ് ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

പതിമൂന്ന് എയര്‍ലൈനുകളുടേയും പ്രവര്‍ത്തനം ഡിസംബര്‍ 30 വരെയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടാവുക. ഡിസംബര്‍ 31 മുതല്‍ അവയെല്ലാം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറും.

ഖത്തറിലെ പ്രവര്‍ത്തനങ്ങളിലെ മാറ്റത്തെ കുറിച്ച് ഇത്തിഹാദ് എയര്‍ലൈന്‍സും അവരുടെ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കിയിട്ടുണ്ട്.

- Advertisement -
Ad image

ലോകകപ്പിന്റെ ഭാഗമായി സെപ്തംബര്‍ 15 മുതലാണ് 13 എയര്‍ലൈനുകളുടേയും പ്രവര്‍ത്തനം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയത്.

Share This Article
Leave a Comment
error: Content is protected !!