

ദോഹ: ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ 2023 ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ബ്രാന്‍ഡും ലോഗോയും അനാച്ഛാദനം ചെയ്തു. ചുവപ്പും ഊതവര്‍ണ്ണവും ചേര്‍ത്ത് ദോഹയുടെ ആദ്യാക്ഷരമായ ‘ഡി’യില്‍ ജൂഡോയുടെ കഴിവുകളും ചലനങ്ങളും അടയാളപ്പെടുത്തുന്ന തരത്തിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര ജൂഡോ മത്സരം മികച്ചതായിരിക്കുമെന്ന് സംഘാടക സമിതി ഡെപ്യൂട്ടി ചെയര്‍മാനും ടൂര്‍ണമെന്റിന്റെ ജനറല്‍ മാനേജരുമായ ഖാലിദ് ബിന്‍ ഹമദ് അല്‍ അത്തിയ പറഞ്ഞു. ലംബമായും തിരശ്ചീനമായും ജൂഡോ എന്നും ദോഹ എന്നും വായിക്കാന്‍ കഴിയുന്ന വിധത്തിലാണ് ലോഗോ.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെയും പ്രാദേശിക സംഘാടക സമിതിയുടെയും പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍താനിയുടെയും മികച്ച പിന്തുണക്ക് നന്ദിയുള്ളവരാണെന്നും പ്രധാന കായിക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനാവുന്ന ലോകോത്തര സൗകര്യങ്ങള്‍ക്കും നന്ദിയുണ്ടെന്നും അല്‍ അത്തിയ കൂട്ടിച്ചേര്‍ത്തു.
2023 മെയ് 7 മുതല്‍ 14 വരെ അലി ബിന്‍ ഹമദ് അല്‍-അത്തിയ അരീനയിലാണ് ലോക ജൂഡോ ചാംപ്യന്‍ഷിപ്പ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

