

ദോഹ: 2026നകം ജി സി സി മേഖലയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ ഖത്തറിലെ ലോജിസ്റ്റിക്‌സ് വിപണി വളരുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഖത്തര്‍ റിപ്പോര്‍ട്ട്. ഖത്തര്‍ ലോജിസ്റ്റിക്‌സിന്റെ വളര്‍ച്ച 6.2 ശതമാനം വളര്‍ച്ചയാണ് നേടുക.

വിപണികളിലെ റിപ്പോര്‍ട്ട് അനുസരിച്ച് സൗദി അറേബ്യ 5.8 ശതമാനവും കുവൈത്ത്, ഒമാന്‍, ബഹറയ്ന്‍ എന്നിവ 4.5 ശതമാനവും യു എ ഇ ലോജിസ്റ്റിക്‌സ് വിപണിയില്‍ 2.4 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് ഉപയോഗിക്കപ്പെടാത്ത സാധ്യതകളോടെ വെയര്‍ഹൗസിംഗ്, കയറ്റുമതി, ലോജിസ്റ്റിക്‌സ് വിപണിയില്‍ കൂടുതല്‍ വളര്‍ച്ചയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് കാലത്തും ഖത്തര്‍ ലോജിസ്റ്റിക്സും വെയര്‍ഹൗസിംഗും 22,462 മില്യണ്‍ ഡോളര്‍ വരുമാനം രേഖപ്പെടുത്തുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏഴു ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വര്‍ധിച്ച വ്യാവസായിക പ്രവര്‍ത്തനവും ഇ-കൊമേഴ്സിലെ വളര്‍ച്ചയുമാണ് ഖത്തറിന്റെ ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിപണിയെ നയിക്കുന്നത്.
ജി സി സി മേഖലയിലും ആഗോളതലത്തിലും അതിന്റെ വ്യാപാര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഏറ്റവും നൂതനമായ ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചറാണ് ഖത്തറിന്റേത്. ആഗോളതലത്തില്‍ ലോജിസ്റ്റിക് പ്രകടനത്തില്‍ ഏറ്റവും മികച്ച 20 ശതമാനവും ജി സി സി മേഖലയില്‍ രണ്ടാമതുമാണ് ഖത്തര്‍.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

