ഹമദ്: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം

Web Desk
1 Min Read

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 19-ാമത് വാര്‍ഷിക ഗ്ലോബല്‍ ട്രാവലര്‍ ടെസ്റ്റ്ഡ് റീഡര്‍ സര്‍വേ അവാര്‍ഡിലാണ് ഹമദ് നേട്ടം സ്വന്തമാക്കിയത്.

city exchange

തുടര്‍ച്ചയായ ആറാം വര്‍ഷവും ‘മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം’ എന്ന ബഹുമതിയും ഹമദിന് സ്വന്തമാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരോടുള്ള സമീപനവും പ്രതിബദ്ധതയുമാണ് അംഗീകാരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സുരക്ഷ, സമ്മര്‍ദ്ദരഹിതമായ യാത്ര, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട അനുഭവമാണ് വിമാനത്താവളം നല്‍കുന്നതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് (ഫെസിലിറ്റീസ് മാനേജ്മെന്റ്) മൈക്കല്‍ മക്മില്ലന്‍ പറഞ്ഞു.

- Advertisement -
Ad image

ആഗോളതലത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ നിലവാരം ഉയര്‍ത്തുന്നത് തുടരുമെന്നും യാത്രക്കാരുടെ അനുഭവം നിരന്തരം വ്യത്യസ്തമാക്കാനും മേഖലയില്‍ ആദ്യം അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച എയര്‍പോര്‍ട്ട് ഡൈനിംഗ്, മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്, ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, മിഡില്‍ ഈസ്റ്റിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് എന്നിങ്ങനെ ഓരോ വിഭാഗങ്ങളിലെയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒന്നായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അംഗീകരിക്കപ്പെട്ടു.

2014-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ശൃംഖല വിപുലീകരിച്ചിരുന്നു. നിലവില്‍ ലോകമെമ്പാടുമുള്ള 170 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!