

ദോഹ: തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിന് മാനുഷികമായി സാധ്യമാകുന്ന സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനെ ഫോണില്‍ അറിയിച്ചു. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പല പ്രവിശ്യകളിലും ഉണ്ടായ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് ദൈവം സ്വര്‍ഗ്ഗം നല്കട്ടെയെന്ന് പ്രാര്‍ഥിച്ച അമീര്‍ അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും ക്ഷമയം ലഭ്യമാകാനും പ്രാര്‍ഥിച്ചു. ദൈവം ലോകത്തോട് കരുണ കാണിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഭൂകമ്പം അവശേഷിപ്പിച്ച ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതില്‍ തുര്‍ക്കിക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്ത അമീര്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ഥിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

