തുര്‍ക്കി ഭൂകമ്പം; സഹായം നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ സംഘം

Web Desk
1 Min Read

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ദുരിതബാധിതര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ഫീല്‍ഡ് ആശുപത്രിയുമായി ഇന്ത്യന്‍ സൈന്യം രംഗത്ത്.

city exchange

ആഗ്ര ആസ്ഥാനമായുള്ള ആര്‍മി ഫീല്‍ഡ് ഹോസ്പിറ്റല്‍ 89 അംഗ മെഡിക്കല്‍ സംഘത്തെയാണ് അയച്ചത്. മറ്റ് മെഡിക്കല്‍ ടീമുകള്‍ക്ക് പുറമെ ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ ടീം, ജനറല്‍ സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ടീമുകളും മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു.

30 കിടക്കകളുള്ള മെഡിക്കല്‍ സൗകര്യത്തോടൊപ്പം എക്‌സ്-റേ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാര്‍ഡിയാക് മോണിറ്ററുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!