

ദോഹ: ഖത്തറും യു എ ഇയും തമ്മില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ ബന്ധിപ്പിക്കാന്‍ ഏകീകൃത ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതല്‍ സംവിധാനം ആരംഭിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നതിനും ട്രാഫിക് ഡാറ്റയും വിവരങ്ങളും കൈമാറുന്നതിനുമുള്ള ഏകീകൃത സംവിധാനം സംബന്ധിച്ച ജി സി സി സംയുക്ത ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഇത് വരുന്നത്.

ഖത്തറും യു എ ഇയും തമ്മിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം ട്രാഫിക് ലംഘനം രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണില്‍ വാചക സന്ദേശം ലഭിക്കുമെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്രി സ്ഥിരീകരിച്ചു. കൂടാതെ ആതിഥേയ രാജ്യത്ത് അടയ്ക്കേണ്ട ആവശ്യമില്ലാതെ തന്നെ പിഴ അടയ്ക്കാന്‍ അനുവദിക്കുകയും ചെയ്യും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

