

ദോഹ: ഖത്തറിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബിന്റെ കീഴിലെ ദുഖാന്‍ പ്രദേശത്തെ പൈതൃക സസ്യ തോട്ടത്തില്‍ മരം നട്ട് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ പരിസ്ഥിതി ദിനം ആചരിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് മരം നട്ടു സംരക്ഷിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് നട്ട മരങ്ങള്‍ ഇപ്പോള്‍ ഫലദായകങ്ങളായി തുടങ്ങിയിട്ടുണ്ട്. മൈന്റ് ട്യൂണ്‍ എക്കോ വൈവ്‌സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന പത്തിന പരിപാടിയുടെ ഭാഗമായി കൂടെയാണ് സന്ദര്‍ശനമൊരുക്കിയത്.


പ്രകൃതിക്കായി ഏറെ പ്രവര്‍ത്തിക്കുന്ന അലി അല്‍ ഹന്‍സാബിനെ മൊമൊന്റോ നല്‍കി ആദരിച്ചു. മൈന്റ് ട്യൂണ്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളാ സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ജാഫര്‍ മുര്‍ച്ചാണ്ടി, മുത്തലിബ് മട്ടന്നൂര്‍, ഷമീര്‍ തലയാട്, അബ്ദുള്ള വി പി എന്നിവര്‍ സംസാരിച്ചു.


പ്രസ്തുത തോട്ടത്തില്‍ നിരവധി രാജ്യങ്ങളിലെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അലി അല്‍ ഹന്‍സാബിന്റെ നേതൃത്വത്തില്‍ സ്ഥിരമായി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. ഖത്തറില്‍ വളരുന്ന പൈതൃക മരങ്ങള്‍, ചെടികള്‍, വിവിധ പുഷ്പങ്ങള്‍ എന്നിവയാണ് ഇവിടെയുള്ളത്. ധാരാളം സന്ദര്‍ശകര്‍ വരുന്ന ഇവിടെ ഖത്തറി ആതിഥ്യ മര്യാദകളോടെ സ്വീകരിക്കുകയാണ് അലി അല്‍ ഹന്‍സാബും മകന്‍ താലിബ് അല്‍ ഹന്‍സാബും. ഒപ്പം, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലെ നന്മകളെ കുറിച്ചും സന്ദര്‍ശകരെ ബോധവല്‍ക്കരിക്കുകയും ചെയ്യും.

