

ദോഹ: രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നില നില്‍ക്കുന്നു എന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് ഐ എം സി സി ഖത്തര്‍ നാഷണല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. തികച്ചും രാഷ്ട്രീയമായി നടത്തിയ പ്രസ്താവനക്കും പദപ്രയോഗത്തിനുമെതിരെ ജുഡീഷ്യറിയെ ഉപയോഗപ്പെടുത്തി ശിക്ഷ വിധിപ്പിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ ലോകസഭാ അംഗത്വം റദ്ദ് ചെയ്യുകയും ചെയ്ത നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

ബി ജെ പിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു അണിചേരണമെന്നും ഐ എം സി സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
