തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന തലേക്കുന്നില്‍ ബഷീര്‍ ഒന്നാം അനുസ്മരണ സമ്മേളനം ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഐ സി സി മുംബൈ ഹാളില്‍ ജില്ലാ പ്രസിഡന്റ് ജയപാല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് അംഗം ഡേവിഡ് ഇടശ്ശേരി ബഷീര്‍ അനുസ്മണ പ്രഭാഷണം നടത്തി.

city exchange

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഇന്‍കാസ് സെക്രട്ടറി ഷിബു സുകുമാരന്‍, കെ വി ബോബന്‍, പ്രദീപ് പിള്ള, എബ്രഹാം കെ തോമസ്സ്, എ റണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പൊന്നൂരാന്‍, ഇന്‍ കാസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ജോജി ജോര്‍ജ്, ഇന്‍കാസ് തിരുവനന്തപുരം ജില്ലാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റഹ്മത്തുള്ള, യൂത്ത് വിംങ് ജില്ലാ പ്രസിഡന്റ് ഫൈസല്‍, ദീപക് തൃശ്ശൂര്‍ എന്നിവര്‍ തലേക്കുന്നില്‍ ബഷീറിനെ അനുസ്മരിച്ച് സംസാരിച്ചു.

മുനീര്‍ പള്ളിക്കല്‍ സ്വാഗതവും സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. സലിം, സെയ്ഫുദ്ധീന്‍ എന്നിവര്‍ പരിപാടിക്ക് നേൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!