കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

Web Desk
1 Min Read

ആലുവ: കനത്ത കാറ്റിലും മഴയിലും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന കൃഷിയിടങ്ങളിലൊന്നായ പതിനഞ്ചാം വാര്‍ഡിലെ പള്ളിക്കേരി പാടത്ത് കൃഷി ചെയ്ത നൂറുകണക്കിന് വാഴകള്‍ മറിഞ്ഞു വീണു. വന്‍ നാശനഷ്ടമാണുണ്ടായത്.

city exchange

അപ്രതീക്ഷിതമായി വലിയ ശക്തിയില്‍ വീശിയടിച്ച കാറ്റിലും മഴയിലും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീഴുകയും കൃഷിക്കും വീടുകളിലും മട്ടുപ്പാവിലും പച്ചക്കറി കൃഷികള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായി.

പള്ളിക്കേരി പാടത്ത് നിരവധി പേരാണ് ഏക്കറുകണക്കിനു സ്ഥലത്തു വാഴ കൃഷി ചെയ്തിരിക്കുന്നത്. വീശിയടിച്ച കനത്ത കാറ്റിലും മഴയിലും കുലച്ചതും പാകമാവറായതുമായ 250ഓളം വാഴകള്‍ ആണ് മറിഞ്ഞു വീണത്. ഇവിടെ മാത്രം കൃഷികാര്‍ക്ക് ഏകദേശം 65000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

- Advertisement -
Ad image

സംഭവം അറിഞ്ഞു പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്കും വാര്‍ഡ് അംഗം പി എസ് യൂസഫും സ്ഥലത്തെത്തുകയും കര്‍ഷരില്‍ നിന്നും നഷ്ടം വിലയിരുത്തുകയും അപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെയും കൃഷി ഓഫീസറെയും ബന്ധപ്പെട്ടു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുളള നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് പ്രസിഡന്റും കൃഷി ഓഫീസറും കര്‍ഷകരുടെ നഷ്ടം വിലയിരുത്തി വേണ്ടത് ചെയ്യാമെന്നു വാര്‍ഡ് അംഗത്തെ അറിയിക്കുകയും ചെയ്തു.

പള്ളിക്കേരി പാടത്തെ പ്രധാന കര്‍ഷകരായ പുത്തന്‍പുരയില്‍ പി എ അബ്ദുല്‍ ഖാദര്‍, മുണ്ടേത്ത് സി എം ഹമീദ്, ചേരിക്കാട് സി എ ബീരാന്‍, നിഷാദ് എന്നിവരുടെ വാഴകൃഷിക്കാണ് കനത്ത നാശനഷ്ടം ഉണ്ടായത്. മറ്റുള്ളവരുടെ വാഴകള്‍ക്കും ചെറിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!