നന്മയുടെ വര്‍ത്തമാനം പറഞ്ഞ് നോമ്പുകാലത്തില്‍ ഹൃദയപൂര്‍വ്വം 24 ചാനലില്‍ സൈനുല്‍ ആബിദ് സഫാരി

Web Desk
1 Min Read

ദോഹ: സ്വന്തം വഴി സ്വയം തീരുമാനിക്കാനാവുമെന്നും അതില്‍ വിജയം വരിക്കാനവുമെന്നും തെളിയിച്ച ഒരാളെ ബുധനാഴ്ച ഫ്‌ളവേഴ്‌സ് 24 ചാനല്‍ റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ കാണാം. ഖത്തറിലേയും യു എ ഇയിലേയും സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരും തലശ്ശേരി സി എച്ച് ഗ്രൂപ്പ് ചെയര്‍മാനുമായ സൈനുല്‍ ആബിദീനാണ് ബുധനാഴ്ച നോമ്പുകാലത്തില്‍ അതിഥി.

city exchange

നോമ്പുകാലത്തില്‍ നന്മയുടെ വര്‍ത്തമാനത്തിലും ഹൃദയപൂര്‍വ്വത്തിലും ഒരേ വ്യക്തി തന്നെ അതിഥിയായെത്തുന്നു എന്ന പ്രത്യേകതയും ബുധനാഴ്ചയിലെ എപ്പിസോഡിനുണ്ട്. നന്മയുടെ വര്‍ത്തമാനത്തില്‍ റമദാന്‍ സന്ദേശം നല്‍കുമ്പോള്‍ ബിസിനസ് ലോകത്ത് നന്മയും സത്യസന്ധതയും പാലിക്കുന്ന ഒരാളുടെ നന്മ കൂടിയാകും പ്രേക്ഷകരിലേക്ക് പകരുക.

നോമ്പുകാലത്തിലെ മുഖ്യ അവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി ഹൃദയപൂര്‍വ്വത്തില്‍ സംവദിക്കുമ്പോള്‍ സൈനുല്‍ ആബിദീന് നിരവധി കാര്യങ്ങള്‍ പറയാനുണ്ടാവും. തലശ്ശേരിയില്‍ നിന്ന് ഖത്തറിലെ സഫാരിയിലേക്കുള്ള യാത്രയില്‍ ഒരു ബിസിനസുകാരനാവണമെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മോഹം. അതുകൊണ്ടുതന്നെ മറ്റാരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കേവലം മൂന്നോ നാലു ദിവസം മാത്രമാണ് ഖത്തര്‍ പ്രവാസത്തിന്റെ തുടക്കത്തില്‍ ഒരിടത്ത് ജോലി ചെയ്തത്. പിന്നെ ഖത്തറിന്റെ വളര്‍ച്ചയോടൊപ്പം വളരുകയും ഖത്തറിന്റെ ബിസിനസ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും പ്രവാസികളായെത്തുന്ന സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്‍മാരായ ഖത്തറികള്‍ വരെയുള്ളവരുടെ ഷോപ്പിംഗ് അനുഭവങ്ങള്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്ത സഫാരി ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായി.

- Advertisement -
Ad image

റൊട്ടാന രുചിപ്പുരയില്‍ സയ്യിദ് നഹ്യാന്‍ ഇംറാനെന്ന ബാലന്‍ അവതാരക മുനീറ ഖാദറിനൊപ്പമെത്തുന്നത് ഗ്രേപ്പ് ആന്റ് ജിഞ്ചര്‍ ജ്യൂസുമായാണ്.

Share This Article
Leave a Comment
error: Content is protected !!