

ദോഹ: വിശുദ്ധ ഖുര്‍ആനിന്റേയും പ്രവാചകന്റേയും അധ്യാപനങ്ങള്‍ മതദര്‍ശനത്തിനപ്പുറം വിശാലമായ മാനവികദര്‍ശനത്തിന്റേതു കൂടിയാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍. മെസീല ബ്രിട്ടീഷ് മോഡേണ്‍ സ്‌കൂളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ സംഘടിപ്പിച്ച തര്‍തീല്‍ 2023ലെ ഖുര്‍ആന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌നേഹമാണ് മാനവികതയുടെ കാതലെന്നും മാനവികത ഇല്ലാതാകുന്ന ഇക്കാലത്ത് സ്‌നേഹത്തേയും സൗഹൃദത്തേയും വീണ്ടും പറഞ്ഞു കൊണ്ടിരിക്കല്‍ വലിയ ധര്‍മമാണെന്നും അതിനു വേണ്ടി ആര്‍ എസ് സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ സി എഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപ്പാടം, ജമാല്‍ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, യൂസുഫ് സഖാഫി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, സജ്ജാദ് മീഞ്ചന്ത, ശകീര്‍ ബുഖാരി, ഉബൈദ് വയനാട് തുടങ്ങിയവര്‍ സന്നിഹിതരായി.

