

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

പൊതുതാത്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വികസിപ്പിക്കുന്നതിന്റെ വശങ്ങള്‍, പ്രത്യേകിച്ച് സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകള്‍ക്ക് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കി.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍താനി, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹംഗറിയുടെ പ്രധാനമന്ത്രിക്കും പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം അമീര്‍ ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.

