

ദോഹ: ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വിപത്തായ വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമവും കലാ- സംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുമാമയില്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യാതിഥിയായി.

കോട്ടയം ജില്ല പ്രസിഡന്റ് അജത്ത് അബ്രഹാം അധ്യക്ഷത വഹിച്ചു. ആനുകാലിക രാഷ്ട്രീയത്തെ കുറിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് പ്രഭാഷണം നടത്തി.

ലിയോ തോമസ്, ഒ ഐ സി സി ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്, യൂത്ത് വിംഗ് ആക്ടിംഗ് പ്രസിഡന്റ് ഷാഹിദ്, ജനറല്‍ സെക്രട്ടറി നവിന് പള്ളം, കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സോണി സെബാസ്റ്റ്യന്‍ പരിപാടി നിയന്ത്രിച്ചു. കോട്ടയം ജില്ല ട്രഷറര്‍ ജോബി നന്ദി പ്രകാശിപ്പിച്ചു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ജീസ് ജോസഫ്, ഫ്രെഡി ജോര്‍ജ്ജ്, ഹരികുമാര്‍, അഷ്രഫ് പി നാസര്‍, ആയിഷ ഹന തുടങ്ങിയ ഇന്‍കാസ് കുടുംബാംഗങ്ങളെയും ഡോ. ഫുആദ് ഉസ്മാനെയും ചടങ്ങില്‍ ആദരിച്ചു.
സംഗീത- നൃത്തപരിപാടികളും കനല് ഖത്തറിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും അരങ്ങേറി.

